പാലക്കാട്: എല്‍.എസ്.എ -യുടെ നാലാമത് പാലക്കാട് ജില്ലാ സമ്മേളനം ഗവണ്മെന്റ് വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്നലെ നടത്തപ്പെട്ടു സമ്മേളനം ഗവണ്മെന്റ് വിക്ടോറിയ കോളേജ് മെന്‍സ് ഹോസ്റ്റല്‍ വാര്‍ഡന്‍ (മാത്ത്സ് ലെക്ചര്‍ ) ശ്രീ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.. സ്വതന്ത്ര മൂല്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കണമെന്ന്‍ അദ്ദേഹം ഉദ്ഘാട പ്രസംഗത്തില്‍ പറഞ്ഞു... എല്‍.എസ്.എ -യുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ.റിസാല്‍ അധ്യക്ഷനായിരുന്നു... മുഖ്യാതിഥിയായി എല്‍.എസ്.എ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശ്രീ ചെറിയ കോയ പങ്കെടുത്തു...
ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് എല്‍.എസ്.എ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി രഹ് മതുള്ള ,, മുന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദു റഹ്മാന്‍,,, എല്‍.എസ്.എ അഡവൈസറി അംഗം അഫ് സര്‍,,, എല്‍.എസ്.എ നോമിനി മുഹമ്മദ് കാസിം,, എന്നിവര്‍ സംസാരിച്ചു
കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നല്‍കിയ അവസരത്തില്‍ ചെറിയ കോയ ,അബ്ദു റഹ്മാന്‍,, താഹിറാ, രദീനാ, റുബീനാ,, ഹബീബുള്ള, സാജുദ്ധീന്‍ എന്നിവര്‍ ഗാനം ആലപിച്ചു കൊണ്ട് സദസ്സിനെ ആവേശഭരിതമാക്കി... തുടര്‍ന്ന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ നിലവാരത്തില്‍ ത്രിപ്തരാണോ ?? എന്നാ വിഷയത്തില്‍ ചര്‍ച്ചയും നടത്തി.. ശേഷം ജനറല്‍ ബോഡി യോഗവും നടന്നു.. ജനറല്‍ ബോഡിയില്‍ വിദ്യാര്‍ഥി കളുടെ പ്രശ്നങ്ങള്‍ ആരായുകയും ശേഷം പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.. പുതിയ പാലക്കാട് ജില്ലാ പ്രസിഡന്റ് ആയി നഹീദിനേയും സെക്രട്ടറിയായി ഹബീബുള്ള യേയും തെരഞ്ഞെടുത്തു...
സമ്മേളനത്തിന് സാലിഹ് സ്വാഗതവും സാജുദ്ധീന്‍ നന്ദിയും പറഞ്ഞു