Wednesday, April 25, 2012

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു

                           ലക്ഷദ്വീപില്‍ വിജയ ശതമാനം 69  

2012 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു...93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു  2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. 711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി...                           
      ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു.1059 വിദ്യാര്‍ഥികളാണ് ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയത്..അതില്‍ 732 വിദ്യാര്‍ഥികള്‍ വിജയിച്ചു....

SSLC Result 2012 - ലക്ഷദ്വീപ്



ആകെവിജയശതമാനം- 93.64 %

ദ്വീപില്‍ ആകെപരീക്ഷ എഴുതിയവര്‍- 1059

ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍- 732
ദ്വീപിലെ വിജയശതമാനം- 69.12 %
എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ഒരാള്‍ മാത്രമേയുള്ള. അമിനിയില്‍ നിന്നുള്ള ഹുസ്നാ.എ(Re.No:401769)
കല്‍പേനി- 45/47- 95.75 %
കില്‍ത്താന്‍- 54/60- 90 %
അമിനി- 132/148- 89.19 %
ചെത്ത്ലാത്ത്- 22/31- 70.97%
മിനിക്കോയി- 110/165- 66.67 %
കവരത്തി- 100/155- 64.51%
കടമത്ത്- 67/107- 62.62 %
ആന്ത്രോത്ത്- 120/200- 60 %
അഗത്തി- 82/146- 56.16 %

No comments:

Post a Comment