Friday, January 20, 2012

വിദ്യാഭ്യാസ വകുപ്പ്‌ TET (Arabic, Fisheries, Nursury...)നടത്താതെ ഒരു വര്‍ഷം തികയുന്നു:



Picture
ക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ 2010 ഫെബ്രുവരി മാസം വിളിച്ച അധ്യാപക, അനധ്യാപക തസ്തികകളുടെ നിയമനം ഇഴയുന്നു. വരുന്ന ഫെബ്രുവരിക്ക്‌ 01 വര്‍ഷം പൂര്‍ത്തിയാകാന്‍ നില്‍ക്കുമ്പോയും Teacher Eligibility Test(TET) നടത്തേണ്ട PGT അറബിക്‌ അടക്കമുള്ള തസ്തികയില്‍ അനിശ്ചിതത്വം തുടരുന്നു.

PGT അറബിക്‌, ലാഗ്വേജ്‌ ടീച്ചര്‍ അറബിക്‌, ഫിഷറീസ്‌ ടീച്ചര്‍, നഴ്‌സറി ട്രൈന്ഡ്‌ ടീച്ചര്‍, ക്രാഫ്റ്റ്‌ ഇന്‍സ്ട്രക്റ്റര്‍(നീടില്‍ വര്‍ക്ക്‌), കൊയര്‍ ക്രാഫ്റ്റ്‌ ടീച്ചര്‍, ജൂനിയര്‍ ലൈബ്രറിയന്‍ എന്നീ തസ്തികകളിലേക്കാണ്‌ TET നടത്താതെ വിദ്യാഭ്യാസ വകുപ്പ്‌ ഇഴഞ്ഞു നീങ്ങുന്നത്‌. ഉദ്യോഗാര്‍ത്ഥികള്‍ വകുപ്പ്‌ തലവന്‍ മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ വരേയുള്ളവര്‍ക്ക്‌ നിവേദനം നല്‍കിയിട്ടും ഇതുവരേയായിട്ടും ഒരു ഫലവുമുണ്ടായില്ല.

മറ്റു തസ്തികയിലേക്കുള്ള TET കോഴിക്കോട്‌ സര്‍വ്വകലാശാല നടത്തിയിരുന്നു. എന്നാല്‍ ഇത്‌ സര്‍വ്വകലാശാല നടത്തിയതല്ല എന്ന ആരോപണങ്ങളുമുണ്ട്‌. ഒരു പ്രൈവറ്റ്‌ വെബ്‌സൈറ്റില്‍ നിന്ന്‌ ചോദ്യങ്ങള്‍ പകര്‍ത്തിയതാണെന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഒരു ചോദ്യപേപ്പറില്‍ വിവിധ ഫോണ്ടുകള്‍ കണ്ടത്‌ ഉദ്യോഗാര്‍ത്ഥികള്‍ തെളിവായി നിരത്തിയിരുന്നു.

റഫറന്‍സ്‌:

ഒറിജിനല്‍ നോട്ടിഫിക്കേഷന്‍ F.No.: 18/03/2009 Edn/Estt 28/563    dated: 21/02/2011