Tuesday, June 12, 2012

അഗത്തി സീനിയര്‍ സെക്കന്‍ഡറിയില്‍ സമര മുന്നറിയിപ്പുമായി വിദ്യാര്‍ത്ഥികള്‍:


അഗത്തി(11/06/2012): അഗത്തി സീനിയര്‍ സെക്കന്‍ഡറിയില്‍ +1, +2 വിഭാഗത്തില്‍ ഉള്‍പ്പെടെ  അധ്യാപകരുടെ ക്ഷാമം.
20 പ്രവര്‍ത്തി ദിവസം പൂര്‍ത്തിയായിട്ടും പല വിഷയങ്ങള്‍ക്കും അധ്യാപകരില്ല. ഇതെ തുടര്‍ന്ന്‌ ഇന്ന്‌ ചേര്‍ന്ന School Management Committee (SMC) മീറ്റിങ്ങില്‍ വിദ്യാര്‍ത്ഥികളാണ്‌ സമര മുന്നറിയിപ്പ്‌ നല്‍കിയത്‌.

ഇത്‌ കൂടാതെ വിദ്യാഭ്യാസ വകുപ്പ്‌ കാണിക്കുന്ന അനാസ്ഥക്കെതിരെ SMCയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
* സ്കൂള്‍ തുറന്ന്‌ 20 ദിവസമായിട്ടും CBSE'യുടെ ക്ലാസ്‌ 9ന്‌ പല പാഠ പുസ്തകങ്ങളും കിട്ടിയില്ല.
* SB സ്കൂള്‍ ഗേള്‍സ്‌ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയിട്ട്‌ വര്‍ഷങ്ങളാവുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വിദ്യാഭ്യാസ വകുപ്പ്‌ സജ്ജമാക്കുന്നില്ല.
* കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂള്‍ അടയ്ക്കും മുമ്പ്‌ വാര്‍ഷിക "ഇന്‍റണ്‍ണ്ട്" സമര്‍പ്പിച്ചിട്ടും അവശ്യ സാധങ്ങള്‍ പലതും ഇനിയും എത്താനുണ്ട്‌.
* ഇതിനെക്കാള്‍ ഗുരുതരമാണ്‌ ക്ലാസ്‌ 8.
ഭാരതീയ പാര്‍ലിമെന്‍റ്‌ പാസാക്കിയ "വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ" താഴെ വരുന്ന ക്ലാസ്‌ 8 പക്ഷെ വേണ്ട പരിഗണനയല്ല കൊടുക്കുന്നത്‌. ഇംഗ്ലീഷ്‌ മീഡിയം കൂടാതെ 5 ഡിവിഷനുള്ള ഇവിടം അധ്യാപക ക്ഷാമം കാരണം ഒരു ഡിവിഷന്‍ വെട്ടിക്കുറച്ചു. അതോടെ ഒരു ക്ലാസില്‍ 50ലേറെ കുട്ടികള്‍. NCERT'യുടെയും NCTE'യുടെയും അനുശാസന പ്രകാരം അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:35, അതവാ 35 കുട്ടികള്‍ക്ക്‌ ഒരു അധ്യാപകന്‍.
* കൂടാതെ അധികം വേണ്ട ഗണിതം, ഇംഗ്ലീഷ്‌ എന്നിവയ്ക്ക്‌ കോണ്‍ട്രാക്റ്റ്‌ നിയമനത്തിന്‌ അനുവാദം ചോദിച്ച്‌ കൊണ്ടുള്ള സ്കൂള്‍ അധികൃതരുടെ അപേക്ഷ വിദ്യാഭ്യാസ വകുപ്പ്‌ പാടെ അവഗണിച്ച അവസ്ഥയാണുള്ളത്‌.

കേന്ദ്ര അവകാശ നിയമത്തില്‍ വാദമുയര്‍ത്തി അവസാനം 3 ഡിവിഷനുകള്‍ SB സ്കൂളിലേക്ക്‌ അയക്കാന്‍ SMC തീരുമാനിച്ചു. "വിദ്യാഭ്യാസം" പഞ്ചായത്തിന്‍റെ താഴെയായതിനാല്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നേരിട്ട്‌ വകുപ്പിനെ അറിയിക്കാന്‍ അഗത്തി ചെയര്‍പെയ്സണ്‍ ഉമ്മുല്‍ കുലുസിനെ യോഗം ചുമതലപ്പെടുത്തി. എത്രയും പെട്ടന്ന്‌ സ്കൂളിലെ പ്രശ്നങ്ങള്‍ പരിഹാരം കാണനമെന്ന്‌ SMC ആവശ്യപ്പെട്ടു.

No comments:

Post a Comment