Thursday, November 3, 2011

റിസല്‍ട്ടില്‍ അശ്രദ്ധ : കടമത്ത് സി.യു.സി-യില്‍ കൂട്ടത്തോല്‍വി

കടമത്ത്: കാലിക്കറ്റ്  സര്‍വകലാശാല യുടെ കട്മത്ത് പഠന കേന്ദ്രത്തില്‍ വന്ന  രണ്ടാം സെമസ്റ്റര്‍ ബി.എ.ഇംഗ്ലീഷ്  ബാച്ച്  റിസല്‍ട്ടില്‍ അനാസ്ഥ... പരീക്ഷ എഴുതിയ 24 വിദ്യാര്‍ഥികളില്‍ എല്ലാവരും തോറ്റു.. നിലവില്‍ ഈ വിദ്യാര്‍ഥികള്‍ അഞ്ചാം സെമസ്റ്റര്‍  ആണ് പഠിക്കുന്നത്.... ഇത് മനപ്പൂര്‍വം അനാസ്ഥ  കാട്ടിയതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്..
                   രണ്ടാം സെമസ്റ്റര്‍ന്റെ  റിസള്‍ട്ട് മറ്റു സെന്റര്കളിലും കോളേജ്കളിലും  വന്നിട്ട് മാസങ്ങളായി... എന്നാല്‍  ഏറെ കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് ഇവരുടെ പരീക്ഷാ ഫലം കാലിക്കറ്റ് യൂണിവേഴ് സിറ്റി പുറത്ത് വിട്ടത്.. റിസല്‍ട്ടില്‍  ഓരോ വിഷയത്തിന്റെയും  കോഴ്സ് കോഡ് തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്.. കൂടാതെ വിദ്യാര്‍ഥികളുടെ ഇന്റെര്‍ണല്‍ മാര്‍ക്കും ചേര്‍ത്തതായി കാണുന്നില്ല... അധ്യാപകരും ഏറെ ആശങ്കയിലാണ്... ഈ റിസല്‍ട്ടില്‍ ഒരുപാട് അപാകതകള്‍ നടന്നത്  വ്യക്തമാണ് ... പ്രശ്നം വിദ്യാര്‍ഥികള്‍ എല്‍.എസ്.എ സെന്‍ട്രല്‍ കമ്മറ്റിയെ അറിയിച്ചു....
 വേണ്ട രീതിയില്‍ അന്വേഷിച്ചു വി.സി -യുമായി സംസാരിച്ചു  പരിഹാരം കാണുമെന്ന്‍ എല്‍.എസ്.എ  പ്രസിഡന്റ്‌ അറിയിച്ചു