Thursday, November 17, 2011

ഗ്രേസ് മാര്‍ക്കിന് ഇതുവരെ അനുവദി ലഭിച്ചില്ല

കവരത്തി(17.11.11)- ഈ മാസം 25 മുതല്‍ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന യു.ടി.ലെവല്‍ കലോല്‍സവത്തിന് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ ഇതുവരെയായി പരീക്ഷാ ഭവനില്‍ നിന്ന് അനുമതി ലഭിച്ചില്ല. യു.ടി ലെവല്‍ സെലക്ഷനുവേണ്ടിയുള്ള ഐലന്റ് ലെവല്‍ സെലക്ഷന്‍ എല്ലാ ദ്വീപുകളിലും കഴിഞ്ഞ കുറേദിവസങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ പഠിത്തം ഒഴിവാക്കി വളരെ ആവേശത്തോടെ പരിപാടികള്‍ നടത്തുന്നത് ഗ്രേസ് മാര്‍ക്ക് സ്വപ്നം കണ്ട് കൊണ്ട് തന്നെയാണ്. എന്നാല്‍ ഗ്രേസ് മാര്‍ക്കിന് ഇതുവരെ അനുമതി ലഭിച്ചില്ലെന്നാണ് അധികാരികളില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ഇതില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരേപോലെ ആശങ്കയിലാണ്.