Tuesday, November 1, 2011

ടിക്കറ്റിക്കല്ലാതെ എത്തിയ ടൂറിസ്റ്റുകളെ നാട്ടുകാര്‍ തടഞ്ഞു



(കല്‍പേനി)
:
മതിയായ എന്‍ട്രി രേഖകളില്ലാതെ എം.വി. കവരത്തി കപ്പലില്‍ ഇന്നലെ കല്‍പേനി ദ്വീപിലിറങ്ങിയ 130 ഓളം വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റിനെ നാട്ടുകാര്‍ തടഞ്ഞ് വെച്ചു. ലക്ഷദ്വീപിലെ കല്‍പേനിയില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സംഘത്തില്‍ 26 കുട്ടികളും ഉണ്ടായിരുന്നു.

യാത്രാസംഘത്തിലെ 40പേര്‍ ഗുജറാത്ത് സ്വദേശികളാണ്.
ഇവരുടെ മോചനത്തിനായി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര മന്ത്രി പി. ചിദംബരവുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇത്രയും ആളുകള്‍ക്ക് കല്‍പേനി സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചതിന്‍്റെ രേഖകള്‍ അവരുടെ കയ്യിലില്ലന്നും ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവിലാണ് യാത്രക്കാരെ മോചിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്.