അമിനി(10.2.12)- പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും, കോണ്‍ട്രാക്ടറും സൊസൈറ്റി ബോര്‍ഡ് പ്രസിഡന്റുമായ അബ്ദുള്ളാ ആശമ്മേക്കാടയുടെ നിര്യാണത്തില്‍ അമിനി സൊസൈറ്റി സ്റാഫിന്റെയും ബോര്‍ഡ്മെമ്പര്‍മാരുടേയും അനുശോചനം അറിയിക്കുന്നു. 8 ന് രാവിലെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണം. ആഗസ്റ് 2010 ല്‍ പ്രസിഡന്റായി ചാര്‍ജെടുത്ത ഇദ്ദേഹത്തിന്റെ കാലയളവില്‍ വിസ്മയകരമായ കച്ചവടമാണ് നടന്നത്. മുന്പ് DP മെമ്പര്‍ ആയും VDP മെമ്പര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.... അദ്ദേഹത്തിന്റെ മരണം സൊസൈറ്റിക്കും അമിനിക്കും നികത്താനാവാത്ത വിടവെന്ന് സൊസൈറ്റി വൈസ് പ്രസിഡന്‍ഡ് ശ്രീ.മുനീര്‍ പറഞ്ഞു..