ഇതിനെതിരെ പ്രതിഷേധം ശക്തം
കല്‍പേനി: ചികിത്സയില്‍ സംഭവിച്ച അശ്രദ്ധ കാരണം 3 ആഴ്‌ച്ച മുന്പ് PHC യില്‍ വെച്ച് സാധാരണ പ്രസവം നടന്ന യുവതിയുടെ വയറ്റില്‍ നിന്ന് കോട്ടണ്‍ കണ്ടെത്തി.
വയര്‍ വേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം യുവതിയെ ആശുപത്രിയ്ല്‍ എത്തിക്കുകയും സീനിയര്‍ ഡോക്ടര്‍ യുവതിയെ സ്കാനിങ്ങിനും വിധേയമാക്കി... സ്കാനിംഗ് നടത്തിയതിന്റെ ഫലമായിട്ടാണ് വയറ്റില്‍ കോട്ടണ്‍ ഉണ്ടെന്ന്‍ കണ്ടത്.... പ്രസവത്തിന് ശേഷം ബ്ലീഡിങ്ങ് കുറയ്ക്കാന്‍ ഉപയോഗിച്ച കോട്ടണ്‍ പ്രസവമെടുത്ത വനിതാ ഡോക്ടര്‍ അശ്രദ്ധ കാരണം എടുത്തുമാറ്റാന്‍ മറന്നതായിരിക്കാമെന്നാണ് പ്രാധമിക നിഗമനം... ഈ വനിതാ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ DHMS ലേക്ക് പരാതി നല്കിയന്നാണ് സൂചന...
സംഭവത്തില്‍ പ്രതിഷേധിച്ചു NCP യും LSA യും PHC യിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
(പ്ലക്കാര്ടുമായി NCP പ്രവര്‍ത്തകന്‍ ) |