ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ മുടങ്ങിക്കിടന്ന സ്കോളർഷിപ്പ് ഉടൻ കൊടുക്കണമെന്നാവശ്യപെട്ട് LSA കേന്ദ്ര സമിതി പ്രസിഡന്റ് മുഹമ്മദ് സ്വാദിഖും , LSA കവരത്തി ഘടകം സെക്രട്ടറി മുഹമ്മദ് ഫഖറുൽ ഇസ്ലാമും ലക്ഷദ്വീപ് അഡ്മിനിസ്റ്റ്രേറ്റർ ശ്രീ.ഫറൂഖാന് LSA കേന്ദ്ര കമ്മിറ്റീയുടെ
നിവേദനം നൽകി...
LSA യുടെ ആവശ്യ പ്രകാരം സ്കോളർഷിപ്പ് പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ലക്ഷദ്വീപ് എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മന്റ് കൊച്ചി ഓഫീസിലേക്ക് രണ്ട് ടീച്ചേഴ്സിനെ നിയമിച്ചിരുന്നു...
ഏകദേശം 75% ശതമാനത്തോളം വരുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ മുടങ്ങി കിടന്നിരുന്ന സ്കോളർഷിപ്പ് അവരുടെ ആത്മാർത്ഥമായ പരിശ്രമങ്ങളിലൂടെ പരിഹാരം കാണുകയും ചൈതു...
ഈ മാർച്ച് മാസം കഴിയുന്നതിന് മുമ്പ് ഇനിയും ഒരുപാട് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് പ്രശ്നം പരിഹരിക്കേണ്ടതുണ്ട്... അത് ക്കൊണ്ട് നിലവിലുള്ള ടീച്ചേഴ്സിനെ നിലനിർത്തിക്കൊണ്ട് ഇനിയും പരിജയ സമ്പത്തുള്ള ഒന്നോ. രണ്ടോ ടീച്ചേഴ്സിനെ കൂടി നിയമിക്കണമെന്നും , സ്കോളർഷിപ്പിന്റെ പ്രശ്നം ഉടനടി പരിഹരിക്കണമെന്നും LSA നേതാക്കൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖാനോട് ആവശ്യപെട്ടു...
സ്കോളർഷിപ്പുമായി ബെന്ധപെട്ട ഈ പ്രശ്നത്തിന് എത്രയും പെട്ടന്ന് തന്നെ ഒരു പരിഹാരം കാണാനുള്ള എല്ലാ പ്രവർത്തനങ്ങളും ലക്ഷദ്വീപ് അഡ്മിനിസ്ട്രെഷന്റെ ഭാഗത്തിൽ നിന്നും തുടങ്ങുമെന്നും , ഉടനടി പ്രശ്നം പരിഹരിക്കുമെന്നും LSA നേതാക്കൾക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫറൂഖാൻ ഉറപ്പ് നൽകി.